റഫാൽ ഇന്ത്യയിലെത്തി; രാഹുലിന് ചോദിക്കാനുള്ളത് നാല് ചോദ്യങ്ങൾ


ന്യൂഡൽഹി: ഫ്രാൻസിൽനിന്ന് റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലെത്തിച്ചതിനു പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1,670 കോടി രൂപ ചിലവാക്കുന്നത് എന്തുകൊണ്ടെന്നാണ് രാഹുലിന്‍റെ പ്രധാന ചോദ്യം. 126ന് പകരം 36 വിമാനങ്ങൾ വാങ്ങിയത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. 

എച്ച്എഎല്ലിന് പകരം അനിൽ അംബാനിക്ക് 30,000 കോടിയുടെ കരാർ നൽകിയത് എന്തുകൊണ്ടെന്നും രാഹുൽ കേന്ദ്രസർക്കാരിനോട് ചോദിച്ചു. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ ചോദ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed