അസിസ്റ്റന്റ് മടങ്ങുന്നു, ജെമിനി വരുന്നു; ആൻഡ്രോയിഡ് ഫോണുകളിൽ മാറ്റം 2026 മുതൽ
ഷീബ വിജയൻ
ന്യൂഡൽഹി: ആൻഡ്രോയിഡ് ഫോണുകളിൽ വർഷങ്ങളായി ഉണ്ടായിരുന്ന 'ഗൂഗിൾ അസിസ്റ്റന്റിന്' പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ 'ജെമിനി' വരുന്നു. 2026 മുതൽ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ജെമിനി ഡിഫോൾട്ട് അസിസ്റ്റന്റായി മാറുമെന്ന് ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചു.
സ്വാഭാവികമായ സംഭാഷണ രീതി (Gemini Live), സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ലളിതമായ മറുപടി, ഫോണിലെ ആപ്പുകളെ സഹായിക്കുന്ന സ്മാർട്ട് ഫീച്ചറുകൾ എന്നിവ ജെമിനിയുടെ പ്രത്യേകതയാണ്. നിലവിൽ ഗൂഗിൾ അസിസ്റ്റന്റ് നൽകുന്ന സേവനങ്ങളേക്കാൾ കൂടുതൽ കാര്യക്ഷമമായിരിക്കും ജെമിനി എന്നാണ് വിലയിരുത്തൽ. ഓരോ രാജ്യങ്ങളിലും ഘട്ടം ഘട്ടമായാകും ഈ മാറ്റം നടപ്പിലാക്കുക.
ASDASAS
