ഒരുലക്ഷം കടന്ന് സ്വർണക്കുതിപ്പ്; പവന് 1,01,600 രൂപ; ഒറ്റയടിക്ക് കൂടിയത് 1,760 രൂപ
ഷീബ വിജയൻ
കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും കാറ്റിൽപ്പറത്തി ഒരുലക്ഷം കടന്ന് സ്വർണക്കുതിപ്പ്. ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപയിലും പവന് 1,01,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 180 രൂപ ഉയർന്ന് 10,440 രൂപയിലെത്തി.
ഈ വർഷം ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. ഈ മാസം 15ന് രേഖപ്പെടുത്തിയ പവന് 99,280 രൂപയും ഗ്രാമിന് 12,410 രൂപയുമെന്ന റിക്കാർഡാണ് പഴങ്കഥയായത്. ചാഞ്ചാട്ടത്തിനു ശേഷം തിരിച്ചു. അതേസമയം, വെള്ളിയുടെ വിലയും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ടുരൂപ ഉയർന്ന് 220 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
asddswdas
