കനത്ത മഴയിൽ മതിലിടിഞ്ഞു വീണ് ഗൃഹനാഥൻ മരിച്ചു

കണ്ണൂർ: കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് വീട്ടുടമ മരണപ്പെട്ടു. വലിയന്നൂർ കാനച്ചേരി റോഡിലെ ബൈത്തുൽ ഹംത്ത് ഹൗസിലെ മടത്തിൽ ഹംസ(62)യാണ് മരണപ്പെട്ടത്. വീടിന് പിറകുവശത്തായി 20 അടിയോളം ഉയരത്തിൽ കെട്ടിപൊക്കിയ മതിലാണ് കനത്ത മഴയിൽ ഇടിഞ്ഞ് വീണത്. പിറക് വശം വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി ചാൽ കീറുന്നതിനിടയിലാണ് മതിൽ ഇടിഞ്ഞ് വീണത്. അപകട വിവരം അറിഞ്ഞ് ഫയർ ഫോഴ്‌സും പോലീസും സ്ഥലത്ത് എത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഹംസയെ തകർന്ന മതിലിനടിയിൽ നിന്നും പുറത്തെടുത്തത്.