കോട്ടയത്തും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; കർഷകർ ആശങ്കയിൽ


ഷീബ വിജയൻ

ആലപ്പുഴ/കോട്ടയം: കുട്ടനാട്ടിലും കോട്ടയത്തും പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ചു. താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ രോഗബാധയുണ്ടെന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു.

കോട്ടയം നഗരസഭയിലെ കല്ലുപുരക്കൽ 37, 38 വാർഡുകളിലും മാഞ്ഞൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലുമാണ് (കുറുംപ്പന്തറ) രോഗം കണ്ടെത്തിയത്. സ്വകാര്യ ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ബാധിക്കപ്പെട്ട മേഖലകളിൽ പക്ഷികളെ കൊല്ലുന്നതടക്കമുള്ള അടിയന്തര നടപടികൾ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

article-image

sdsdsasa

You might also like

  • Straight Forward

Most Viewed