രാജസ്ഥാനിൽ സ്ത്രീകൾക്ക് സ്മാർട്ട്ഫോൺ വിലക്കി പഞ്ചായത്ത്; വിചിത്ര ഉത്തരവ്
ഷീബ വിജയൻ
ജോധ്പൂർ: പ്രായപൂർത്തിയായ പെൺകുട്ടികളും മരുമക്കളും ക്യാമറയുള്ള മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഗ്രാമപഞ്ചായത്ത്. ജനുവരി 26 മുതൽ 15 ഗ്രാമങ്ങളിൽ ഈ വിചിത്ര നിയമം നടപ്പിലാക്കാനാണ് തീരുമാനം. ഗാസിപൂർ ഗ്രാമത്തിൽ നടന്ന ചൗധരി സമുദായത്തിന്റെ യോഗത്തിലാണ് ഈ നടപടി പ്രഖ്യാപിച്ചത്.
പുതിയ നിയമപ്രകാരം സ്ത്രീകൾക്ക് ആശയവിനിമയത്തിനായി കീപാഡ് ഫോണുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. പൊതു ചടങ്ങുകളിലേക്കോ അയൽവാസികളുടെ വീടുകളിലേക്കോ പോകുമ്പോൾ ഫോൺ കൂടെക്കരുതുന്നതും വിലക്കിയിട്ടുണ്ട്. വിദ്യാർത്ഥിനികൾക്ക് പഠനാവശ്യത്തിന് സ്മാർട്ട്‌ഫോൺ ഉപയോഗിക്കാമെങ്കിലും അത് വീടിനുള്ളിൽ മാത്രമായി പരിമിതപ്പെടുത്തണം. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കാഴ്ചശക്തിയെ ബാധിക്കുമെന്നും സ്ത്രീകൾ വീട്ടുജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഈ തീരുമാനമെന്നാണ് പഞ്ചായത്തിന്റെ വിചിത്രമായ വിശദീകരണം.
xfsddfs
