നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകും
ഷീബ വിജയൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെ നാല് പേരെ വിചാരണ കോടതി വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകും. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന വിചാരണ കോടതിയുടെ നിരീക്ഷണം നിയമപരമായി തെറ്റാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് കോടതി തള്ളിയതാണ് ദിലീപിന് അനുകൂലമായത്. അതിജീവിത മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീൽ നടപടികൾ വേഗത്തിലാക്കിയത്. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും.
asasas
