മനുഷ്യൻ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം; വേർതിരിവുകൾ സ്വാർത്ഥലാഭത്തിന് ; മമ്മൂട്ടി


ഷീബ വിജയൻ

കൊച്ചി: ലോകം ഉണ്ടായ കാലം മുതൽ നാം സംസാരിക്കുന്നത് സ്നേഹത്തെക്കുറിച്ചാണെന്നും മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതമെന്നും നടൻ മമ്മൂട്ടി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൂര്യനും മഴയ്ക്കും വെള്ളത്തിനും ജാതിയോ മതമോ ഇല്ല. രോഗങ്ങൾക്കും ഇതില്ല. എന്നാൽ ഇതിലെല്ലാം വേർതിരിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നത് സ്വാർത്ഥ ലാഭത്തിന് വേണ്ടിയാണെന്നും മമ്മൂട്ടി പറഞ്ഞു. പരസ്പര വിശ്വാസത്തിലൂടെ നന്മയും സംസ്കാരവും വളർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മമ്മൂട്ടിക്ക് 'അഭിനയസൂര്യൻ-നവരസ ആദരവ്' നൽകി. മന്ത്രി പി. രാജീവ്, ദിവ്യ എസ്. അയ്യർ തുടങ്ങി പ്രമുഖർ പങ്കെടുത്തു.

article-image

SAADSASD

You might also like

  • Straight Forward

Most Viewed