മത്സരിക്കാനില്ല, തിരഞ്ഞെടുപ്പിന് നേതൃത്വം നൽകാനാണ് താത്പര്യം; അഭ്യൂഹങ്ങൾ തള്ളി കെ. മുരളീധരൻ
ഷീബ വിജയൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് ആഗ്രഹമെന്നും കെ. മുരളീധരൻ. താൻ ഗുരുവായൂരിൽ മത്സരിക്കുമെന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂർ സീറ്റ് കോൺഗ്രസും ലീഗും തമ്മിൽ വെച്ചുമാറുന്നത് സംബന്ധിച്ച ചർച്ചകൾക്കിടെയാണ് മുരളീധരന്റെ പ്രതികരണം. സീറ്റുകളുടെ കാര്യത്തിൽ ജനുവരിയിൽ മാത്രമേ ചർച്ചകൾ തുടങ്ങൂവെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനം പാർട്ടി പറയുന്നതുപോലെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
DSAADSADS
