കൊച്ചി മേയർ സ്ഥാനത്തിനായി കോൺഗ്രസിൽ പോര്; ഗ്രൂപ്പ് തർക്കം രൂക്ഷം
ഷീബ വിജയൻ
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു. ഐ ഗ്രൂപ്പിനുള്ളിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും കൗൺസിലർ മിനിമോളും തമ്മിലാണ് തർക്കം. ഇതിനിടെ ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യുവിനായി എ ഗ്രൂപ്പും രംഗത്തെത്തി.
നിലവിൽ കൗൺസിലർമാരുടെ പിന്തുണയിൽ ഷൈനി മാത്യുവിനാണ് നേരിയ മുൻതൂക്കം. മേയർ സ്ഥാനം മൂന്ന് ടേമുകളായി പങ്കുവെക്കുന്ന കാര്യവും പാർട്ടി ആലോചിക്കുന്നുണ്ട്. ലത്തീൻ വിഭാഗത്തിൽ നിന്നൊരാളെ മേയറാക്കണമെന്ന് വരാപ്പുഴ അതിരൂപത ആവശ്യപ്പെട്ടെങ്കിലും, സാമുദായിക സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ഇന്ന് വൈകിട്ട് നടക്കുന്ന നിർണ്ണായക യോഗത്തിൽ തീരുമാനമായില്ലെങ്കിൽ കെപിസിസി നേരിട്ട് മേയറെ പ്രഖ്യാപിച്ചേക്കും.
dsfdsfdsfadssadf
