സീറ്റ് വെച്ചുമാറ്റാൻ യു.ഡി.എഫ് നീക്കം; മുരളീധരൻ ഗുരുവായൂരിലേക്ക്?


ഷീബ വിജയൻ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ ഗുരുവായൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ നീക്കം. പകരം പാലക്കാട് ജില്ലയിലെ പട്ടാമ്പി സീറ്റ് ലീഗിന് നൽകിയേക്കും. ഗുരുവായൂരിൽ കെ. മുരളീധരനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിൽ ആലോചന നടക്കുന്നത്. തൃശൂർ ഡി.സി.സി ഇക്കാര്യത്തിൽ ശക്തമായ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്.

എന്നാൽ, ഗുരുവായൂർ സീറ്റ് വിട്ടുനൽകുന്നതിനോട് ലീഗ് പ്രാദേശിക നേതൃത്വത്തിന് വിയോജിപ്പുണ്ട്. അതേസമയം, താൻ മത്സരിക്കാനില്ലെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് താത്പര്യമെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ഗുരുവായൂരിൽ മത്സരിക്കുമെന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

article-image

weadewsewq

You might also like

  • Straight Forward

Most Viewed