നടുറോഡിലെ സിനിമാറ്റിക് ശസ്ത്രക്രിയ; ഡോക്ടർമാരെ അഭിനന്ദിച്ച് വി.ഡി. സതീശൻ
ഷീബ വിജയൻ
കൊച്ചി: ഉദയംപേരൂരിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ നടുറോഡിൽ വെച്ച് ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഡോക്ടർമാരുടെ പ്രവൃത്തിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
മൊബൈൽ ഫോൺ വെളിച്ചത്തിൽ നാല് മിനിറ്റ് കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കിയ ഡോക്ടർമാരായ തോമസ് പീറ്റർ, ഭാര്യ ദിദിയ തോമസ്, ഡോ. ബി. മനൂപ് എന്നിവരെ അദ്ദേഹം നേരിട്ട് വിളിച്ച് നന്ദി അറിയിച്ചു. സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ ഒരു ജീവൻ രക്ഷിച്ച ഡോക്ടർമാർ എല്ലാ അഭിനന്ദനവും അർഹിക്കുന്നുവെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
aqsssdaads
