കൊടുംതണുപ്പിൽ വിറച്ച് ഉത്തരേന്ത്യ; ശൈത്യതരംഗം 28 വരെ തുടരുമെന്ന് മുന്നറിയിപ്പ്
ഷീബ വിജയൻ
ന്യൂഡൽഹി: തലസ്ഥാന നഗരിയായ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ താപനില 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. കനത്ത മൂടൽമഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും സാരമായി ബാധിച്ചു.
ഡിസംബർ 28 വരെ ഉത്തരേന്ത്യയിലുടനീളം മൂടൽമഞ്ഞും കഠിനമായ തണുപ്പും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജമ്മു കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ താപനില പൂജ്യത്തിന് താഴെയാണ്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഞ്ഞുവീഴ്ച തുടരുകയാണ്. ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
QWASWWESWE
