ബാച്ചിലര്‍മാരെ പുറത്താക്കി കെട്ടിട ഉടമകള്‍
കുവൈത്ത് : സ്വദേശി പാർപ്പിട മേഖലയിൽ നിന്നു വിദേശി ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്ന നടപടി ശക്തമായി തുടരുന്നുവെന്ന് മുനിസിപ്പൽ അധികൃതർ. ജൂലൈ 1ന് ആരംഭിച്ച ക്യാംപെയിനുമായി 119 കെട്ടിട ഉടമകൾ അനുകൂലമായി പ്രതികരിച്ചെന്ന് മുനിസിപ്പാലിറ്റിയിലെ പൊതുസമ്പർക്ക വിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചു. നിയമലംഘനം ഒഴിവാക്കുന്നതിനു ബാച്ചിലര്‍മാരെ കുടിയൊഴിപ്പിക്കാൻ അവർ സന്നദ്ധരാവുകയായിരുന്നു. 120 കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലര്‍മാരെ ഒഴിവാക്കുന്നതിൻറെ മുന്നോടിയായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. . സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലര്‍മാര്‍ താമസിക്കുന്നതു സംബന്ധിച്ചു ലഭിക്കുന്ന പരാതികൾ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.

