നീണ്ടകരയിൽ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി


ഷീബ വിജയൻ

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കങ്ങളുമായി സർക്കാർ. കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ നീണ്ടകരയിലുള്ള വീട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തി. മന്ത്രി ഷിബു ബേബി ജോണും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഗൗതമിനെ കാണാതായി പത്താം നാളാണ് മുഖ്യമന്ത്രി കുടുംബത്തെ കാണാനെത്തുന്നത്. ഗൗതമിന്റെ അമ്മ രേഷ്മയുമായി സംസാരിച്ച മുഖ്യമന്ത്രിയോട് കുടുംബം തങ്ങളുടെ ആശങ്കകളും പരാതികളും പങ്കുവെച്ചു. അതേസമയം, വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും സന്ദർശനം നടത്തിയിരുന്നു.

article-image

dsasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed