യു.പി.ഐ ചാർജ്; ബാങ്കുകൾക്ക് പുറമെ ഏറ്റവും കൂടുതൽ നേട്ടം ഫോൺപേ, പേടിഎം ആപ്പുകൾക്കും
ഷീബ വിജയൻ
വ്യാപാരികളുടെ 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താൻ കേന്ദ്രം ആലോചിക്കുന്നു. ഇത് നടപ്പിലായാൽ ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ പ്രമുഖ ആപ്പുകൾക്ക് വൻ സാമ്പത്തിക ലാഭമുണ്ടാകും. ഫോൺപേക്കും പേടിഎമ്മിനും എം.ഡി.ആർ വഴി പ്രതിവർഷം 700 കോടിയും ഗൂഗിൾ പേക്ക് 500 കോടിയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാപാര മേഖലയിൽ വലിയ സാന്നിധ്യമുള്ളതിനാൽ മുൻനിര ആപ്പുകൾക്ക് കൂടുതൽ വിഹിതം ലഭിക്കുകയും തൽഫലമായി പങ്കാളിത്ത ബാങ്കുകളുമായി കൂടുതൽ വരുമാനം പങ്കിടാൻ സാധിക്കുകയും ചെയ്യും. ഇത് വലിയ ആപ്പുകൾക്ക് ബാങ്കുകളുമായുള്ള വിലപേശൽ ശേഷി കൂട്ടുകയും ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, വലിയ സെയിൽസ് ശൃംഖലയില്ലാത്ത ചെറിയ യു.പി.ഐ ആപ്പുകൾക്ക് ഇത് വലിയ തിരിച്ചടിയാകും.
സാധാരണയായി എം.ഡി.ആറിന്റെ 80% ഇഷ്യൂയിങ് ബാങ്കുകൾക്കാണ് ലഭിക്കാറുള്ളതെങ്കിലും യു.പി.ഐയിൽ ഉപഭോക്താവിന്റെ അക്കൗണ്ടുള്ള 'റെമിറ്റർ ബാങ്കിന്' 60-65% വിഹിതമായിരിക്കും ലഭിക്കുക. ഏറ്റവും കൂടുതൽ നേട്ടം ടോപ് 3 യു.പി.ഐ ആപ്പുകൾക്കും പേമെന്റ് ഗേറ്റ്‌വേകൾക്കുമായിരിക്കും. ഗസറ്റ് വിജ്ഞാപനം വന്ന ശേഷം എൻ.പി.സി.ഐ ഇത് സംബന്ധിച്ച അന്തിമ വിഭജന ഫോർമുല തീരുമാനിക്കും.
മനംമനംമംമം

