രാജിയില്ല, വിവാദത്തിനിടെ മാപ്പു പറഞ്ഞ് മുഖംരക്ഷിക്കാൻ ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ; ഇനി ആവർത്തിക്കില്ലെന്ന് വ്യക്തമാക്കി അംഗരാജ്യങ്ങൾക്ക് കത്ത്


ഷീബ വിജയൻ

ഫിഫയുടെ പ്രധാന ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം വിവാദമായതോടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ആത്മാർഥമായി മാപ്പ് ചോദിച്ചു. എന്നാൽ രാജിവെക്കില്ലെന്നും ബോർഡിന്റെ പൂർണ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും റബാത്തയിൽ ചേർന്ന യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

യുവേഫ, കോൺകകാഫ്, ഏഷ്യൻ ഫുട്‌ബാൾ കോൺഫെഡറേഷനുകൾ എന്നിവയുടെ എതിർപ്പും വിദേശ അസോസിയേഷനുകളുടെ പിന്തുണ പിൻവലിക്കലും മൂലമാണ് സ്വകാര്യ നിക്ഷേപ പദ്ധതി ഫിഫ ഔദ്യോഗികമായി പിൻവലിച്ചത്. അടുത്ത മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിരിക്കെ ഉണ്ടായ ഈ തിരിച്ചടി ഇൻഫാന്റിനോക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

നടപടിക്രമങ്ങളിൽ തെറ്റുകൾ സംഭവിച്ചതായി സമ്മതിച്ച് ഇൻഫാന്റിനോയും സെക്രട്ടറി ജനറൽ മത്യാസ് ഗ്രാഫ്സ്ട്രോമും ഒപ്പിട്ട കത്ത് 211 അംഗ അസോസിയേഷനുകൾക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നും ഫിഫ ഉറപ്പുനൽകി.

article-image

ംമേോ്േേോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed