കൊച്ചിയിൽ അബദ്ധത്തിൽ ചൂടുവെള്ളം വീണ് പൊള്ളലേറ്റ രണ്ടു വയസ്സുകാരി മരിച്ചു
ഷീബ വിജയൻ
കൊച്ചിയിൽ ചൂടുവെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരി അണുബാധയെ തുടർന്ന് മരണപ്പെട്ടു. കോട്ടപ്പടി സ്വദേശികളായ ലിജു-എൽബി ദമ്പതിമാരുടെ മകൾ ബിൽഗ മറിയം ലിജു ആണ് മരിച്ചത്.
അമ്മ മാറിയ സമയത്ത് കുളിപ്പിക്കാനായി ബക്കറ്റിൽ വെച്ചിരുന്ന ചൂടുവെള്ളത്തിൽ കുട്ടി പിടിച്ചതോടെ വെള്ളം ദേഹത്തേക്ക് മറിയുകയായിരുന്നു. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടിയുടെ നില അണുബാധയെ തുടർന്ന് വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
dsdssd

