ടി.ജി മോഹൻദാസ്, അർജുൻ ആയങ്കി അറസ്റ്റുകൾ ദേശാഭിമാനി ഒന്നാം പേജിൽ വരാത്തത് ചർച്ചയാകുന്നു
ഷീബ വിജയൻ
സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് അറസ്റ്റുകൾ ഒരേദിവസം നടന്നിട്ടും സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജിൽ ഇടംപിടിക്കാത്തത് വലിയ ചർച്ചയാകുന്നു. വിദ്വേഷപ്രചാരകൻ ടി.ജി മോഹൻദാസ്, ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി എന്നിവരുടെ അറസ്റ്റ് വാർത്തകളാണ് ദേശാഭിമാനി മുൻപേജിൽ ഉൾപ്പെടുത്താതിരുന്നത്.
മറ്റ് പ്രധാന ദിനപത്രങ്ങളെല്ലാം വാർത്തയ്ക്ക് വലിയ പ്രാധാന്യം നൽകിയപ്പോൾ ദേശാഭിമാനി വാർത്തകൾ ഉള്ളിലെ പേജുകളിലേക്ക് മാറ്റുകയായിരുന്നു. ടി.ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് നേരത്തെ വലിയ പ്രാധാന്യത്തോടെ നൽകിയ പത്രം, അറസ്റ്റ് വാർത്ത തമസ്കരിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുന്നുണ്ട്.
dsdsdsa

