ഗൂഗിൾ ഡ്രൈവിലൂടെയുള്ള ഓട്ടോമാറ്റിക് ഫോട്ടോ ബാക്കപ്പ് നിർത്തലാക്കുന്നു


ഷീബ വിജയൻ

കമ്പ്യൂട്ടറിലെ ഫോട്ടോകളും വീഡിയോകളും ഗൂഗിൾ ഫോട്ടോസിലേക്ക് ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്യുന്ന രീതി ഗൂഗിൾ നിർത്തലാക്കുന്നു. കമ്പ്യൂട്ടറിലെ ഫയലുകൾ ഡ്രൈവ് വഴി ആപ്പിലേക്ക് സിങ്ക് ചെയ്തിരുന്ന ഉപയോക്താക്കൾക്ക് ഇനി മുതൽ പുതിയ മീഡിയ ഫയലുകൾ ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്യാനാകില്ല. ബാക്കപ്പ് ടൂളുകൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

സാധാരണ ഫയൽ സിങ്കിങ് തുടരുമെങ്കിലും ഡ്രൈവിൽ നിന്നുള്ള ഓട്ടോമാറ്റിക് ബ്രിഡ്ജ് സംവിധാനമാണ് ഒഴിവാക്കുന്നത്. നിലവിൽ ബാക്കപ്പ് ചെയ്ത ചിത്രങ്ങൾ സുരക്ഷിതമായിരിക്കും. പുതിയ മാറ്റങ്ങൾ അനുസരിച്ച് ഗൂഗിൾ ഫോട്ടോസ് വെബ്‌സൈറ്റ് വഴി നേരിട്ട് ബാക്കപ്പ് സജ്ജീകരിക്കാൻ ഗൂഗിൾ നിർദേശിക്കുന്നു. മൊബൈൽ ഫോണുകളിലെ ഗൂഗിൾ ഫോട്ടോസ് ആപ്പ് വഴിയുള്ള സാധാരണ ബാക്കപ്പുകളെ ഈ മാറ്റം ബാധിക്കില്ല.

article-image

dsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed