തൊഴിലുറപ്പ് പദ്ധതിയിൽ വലിയ ഇടിവ്; പുതിയ പദ്ധതി തിരിച്ചടിയായതായി വിലയിരുത്തൽ


ഷീബ വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പാക്കിയ 'വികസിത് ഭാരത്–ഗ്യാരന്റി ഫോർ റൂറൽ എംപ്ലോയ്‌മെന്റ് ആൻഡ് അജീവിക മിഷൻ' നിലവിൽ വന്നതോടെ തൊഴിൽദിനങ്ങളിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂലൈയിൽ 15.33 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെട്ട സ്ഥാനത്ത് ഈ വർഷം ജൂലൈയിൽ അത് 7.67 കോടിയായി കുറഞ്ഞു. ആകെ 49.94 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ജൂലൈ ഒന്നാണ് പുതിയ പദ്ധതി നിലവിൽ വന്നത്. തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ 1.42 കോടി കുടുംബങ്ങൾക്ക് തൊഴിൽ ലഭിച്ചപ്പോൾ ഈ വർഷം അത് 68.94 ലക്ഷമായി കുറഞ്ഞു (51.45 ശതമാനം ഇടിവ്). എന്നാൽ ജൂലൈയിൽ ഏകദേശം ഒമ്പത് കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ വിശദീകരണം. പുതിയ പദ്ധതിയിലേക്കുള്ള മാറ്റം സുഗമമായി നടന്നുവെന്നും 2026-27 സാമ്പത്തിക വർഷത്തേക്ക് 95,692 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

article-image

sdsdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed