അബുദാബിയിൽ കൂടുതൽ ടോൾ ഗേറ്റില്ല; ഗതാഗത വകുപ്പ്.


അബുദാബി: എമിറേറ്റിൽ കൂടുതൽ ടോൾ ഗേറ്റ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് അബുദാബി ഗതാഗത വകുപ്പ്. അൽ ഐൻ റോഡ്, അൽ ദഫ്റ റോഡ് എന്നിവിടങ്ങളിൽ ടോൾ ഗേറ്റ് വരുന്നുവെന്ന് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അധികൃതർ. ഈ മേഖലകളിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടു തന്നെ ടോൾ ഗേറ്റ് വച്ച് ഗതാഗതം നിയന്ത്രിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിശദീകരിച്ചത്. 

നഗരത്തിലേക്ക് പ്രവേശിക്കുന്ന 4 പാലങ്ങളിൽ മാത്രമാണ് ഒക്ടോബർ 15 മുതൽ ടോൾ ഗേറ്റ് പ്രാബല്യത്തിൽ വരുന്നത്. ഇവിടങ്ങളിലേക്കുള്ള തിരക്ക് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഒപ്പം പൊതുഗതാഗത സേവനവും കാർപൂളിങും പ്രോത്സാഹിപ്പിച്ച് സ്വകാര്യവാഹനങ്ങളുടെ എണ്ണ കുറയ്ക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി കാർബൺ മലിനീകരണം തടയാൻ സാധിക്കുമെന്നും സൂചിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed