മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ജോണിന്റെ മകൾ; അടിയന്തര രക്ഷാപ്രവർത്തനത്തിന് ആവശ്യപ്പെട്ട് കുടുംബം
ഷീബ വിജയൻ
വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിൽ പ്രതിഷേധങ്ങൾക്കൊടുവിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂറും സന്ദർശനം നടത്തി. ഇന്ന് രാവിലെ 10.45 ഓടെയാണ് മന്ത്രിമാരും വിഴിഞ്ഞം എംഎൽഎ എം വിൻസെന്റും അടങ്ങുന്ന സംഘം കുടുംബത്തെ കാണാനെത്തിയത്.
വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശം ഏറെ വേദനിപ്പിച്ചതായി ജോണിന്റെ മകൾ ജിജി പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട കസേരയിലിരിക്കുന്നവർ ഒരു സമൂഹത്തെ തന്നെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി മാപ്പു പറയണമെന്നും ജിജി ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ ഒരു വിഭാഗം ജനതയെ അടിച്ചമർത്തുന്ന രീതിയിൽ സംസാരിക്കരുതെന്നും അവരുടെ വോട്ടുകൊണ്ടാണ് ആ കസേരകളിൽ ഇരിക്കുന്നതെന്ന് ഓർക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി വീട്ടിലെത്തി ആശ്വസിപ്പിക്കുന്നതിനേക്കാൾ കാണാതായ ആൾക്കായുള്ള രക്ഷാപ്രവർത്തനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും ജിജി കൂട്ടിച്ചേർത്തു.
dsddsasas

