വിദ്വേഷ പരാമർശം: ടി.ജി മോഹൻദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി


ഷീബ വിജയൻ

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ സമരം ചെയ്ത സ്ത്രീകളെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ അടക്കം നാല് കേസുകൾ ചുമത്തി. കലാപാഹ്വാനം, വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രമസമാധാനം തകർക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.

കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസ് എടുത്ത് 11-ാം ദിവസമാണ് പൊലീസിന്റെ ഈ നടപടി. അതിനിടെ, മോഹൻദാസിന്റെ വിദ്വേഷ പ്രസംഗ വീഡിയോ യുട്യൂബിൽ നിന്ന് നീക്കം ചെയ്യാൻ പൊലീസ് മെറ്റയ്ക്ക് കത്ത് അയച്ചിട്ടുണ്ട്.

article-image

dqwde

You might also like

  • Lulu Exchange
  • Straight Forward

Most Viewed