രാമക്ഷേത്ര അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് 500 ഓളം സന്യാസിമാരുടെ പ്രതിഷേധ മാർച്ച്
ഷീബ വിജയൻ
അയോധ്യ രാമക്ഷേത്ര സംഭാവനകളിലെ അഴിമതിയും പണം തിരിമറിയും സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 500 ഓളം സന്യാസിമാരും മതനേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുന്നു. കമ്പ്യൂട്ടർ ബാബ, പ്രകാശാനന്ദ് ഗിരി മഹാരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. മണ്ഡി ഹൗസിന് സമീപത്തുനിന്നും ആരംഭിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യാനാണ് തീരുമാനം. രാമക്ഷേത്ര അഴിമതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകുകയും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്യും.
രാമക്ഷേത്ര അഴിമതി കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി പരിഗണിക്കുന്ന ദിവസമാണ് ഈ പ്രതിഷേധ മാർച്ച് നടക്കുന്നത്. ഇതിനിടെ തട്ടിപ്പ് കേസ് ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തു. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൽ ശക്തമായ അഴിമതി നടക്കുന്നുണ്ടെന്നും സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് എം.പി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണം വെറും പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു.
csasa

