തമിഴ്നാട് നിയമസഭയിൽ 'തമിഴ് തായ് വാഴ്ത്ത്' ആദ്യമെന്ന പ്രമേയം പാസാക്കി


ഷീബ വിജയൻ

സർക്കാർ പരിപാടികളിൽ സംസ്ഥാന ഗീതമായ 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലപിക്കുന്നതിനുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തെ എഐഡിഎംകെ, ഡിഎംകെ ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നാണ് പ്രമേയത്തിലെ വ്യവസ്ഥ.

ഔദ്യോഗിക പരിപാടികളിൽ ദേശീയഗാനത്തിന് മുൻപ് വന്ദേ മാതരം ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ മറികടന്നാണ് തമിഴ്നാട് നിയമസഭയുടെ ഈ നീക്കം. കേന്ദ്ര നിർദേശപ്രകാരം തമിഴ് തായ് വാഴ്ത്ത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിനെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. 1891-ൽ മനോന്മണിയം സുന്ദരനാർ രചിച്ച വരികളാണ് 1970 മുതൽ ഔദ്യോഗിക ചടങ്ങുകളിൽ ഉപയോഗിക്കുന്നത്. 2021 ഡിസംബറിലാണ് ഇത് സംസ്ഥാന ഗീതമായി പ്രഖ്യാപിക്കപ്പെട്ടത്.

അതേസമയം, കേരളത്തിൽ വന്ദേമാതരം ആദ്യം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. കേന്ദ്ര നിർദേശാനുസരണം വന്ദേമാതരം ആദ്യം ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും ഈ ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

cxzcdxzs

You might also like

  • Lulu Exchange
  • Straight Forward

Most Viewed