കൊല്ലങ്കോട്ട് വാട്ടർ ടാങ്ക് പൊളിക്കുന്നതിനിടെ എതിർവശത്തേക്ക് നിലംപതിച്ചു; ഒഴിവായത് വൻ ദുരന്തം


ഷീബ വിജയൻ
പാലക്കാട് കൊല്ലങ്കോട്ട് കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി വീണ് വൻ അപകടം ഉണ്ടായി. യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കുന്നതിനിടെ ഉദ്ദേശിച്ച ദിശയ്ക്ക് നേരെ എതിർവശത്തേക്ക് ടാങ്ക് ഒന്നാകെ നിലംപതിക്കുകയായിരുന്നു. അപകടത്തിൽ സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലേജ് ഓഫീസിന്റെ മതിലും ഗേറ്റും തകർന്നു.

സംഭവസമയത്ത് നിരവധി തൊഴിലാളികളും പ്രദേശവാസികളും സ്ഥലത്തുണ്ടായിരുന്നെങ്കിലും ആളപായമില്ലാതെ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ടാങ്ക് വീണതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന ഇലക്ട്രിസിറ്റി പോസ്റ്റ് ഒടിഞ്ഞുവീഴുകയും പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ടാങ്ക് പൊളിക്കാനുള്ള ജോലികൾ ആരംഭിച്ചിരുന്നത്.

article-image

sdfdfsdfss

You might also like

  • Lulu Exchange
  • Straight Forward

Most Viewed