വി​പ​ണി​യി​ല്‍ പെ​രു​ന്നാ​ള്‍ ഒ​രു​ക്കം തു​ട​ങ്ങി


കുവൈത്ത് : ബലിപെരുന്നാള്‍ അടുത്തെത്തി നില്‍ക്കെ വിപണിയില്‍ പെരുന്നാള്‍ ഒരുക്കം തുടങ്ങി. രാജ്യത്തെ ഷോപ്പിങ് മാളുകളിലും കച്ചവട കേന്ദ്രങ്ങളിലും പുതുപുത്തന്‍ മോഡല്‍ വസ്ത്രങ്ങളും മറ്റു ഫാഷന്‍ ഉല്‍പന്നങ്ങളും എത്തിയിട്ടുണ്ട്. വസ്ത്ര വിപണിയില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. പെരുന്നാള്‍ വിഭവങ്ങളുണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഇനിയും ദിവസങ്ങളുണ്ട്. തിരക്കിനിടയില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചാണ് കച്ചവടക്കാര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. കടുത്ത ചൂട് പ്രയാസപ്പെടുത്തുന്നതുകൊണ്ട് രാത്രിയാണ് പലരും ഷോപ്പിങ്ങിന് ഇറങ്ങുന്നത്. അടുത്തയാഴ്ചയോടെ തിരക്ക് പാരമ്യത്തിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. സ്കൂള്‍ അവധിക്കാലം കൂടി ആയതിനാല്‍ വലിയൊരു വിഭാഗം കുടുംബങ്ങള്‍ നാട്ടിലാണ്. ഇത് കച്ചവടത്തെ ചെറുതായി ബാധിക്കും. ആഗസ്റ്റ് 11 ഞായറാഴ്ചയാണ് കുവൈത്തില്‍ ബലിപെരുന്നാള്‍.

ആഗസ്റ്റ് 9 വെള്ളി മുതല്‍ 13 ചൊവ്വ വരെ അഞ്ചുദിവസമാണ് ഇത്തവണ പെരുന്നാള്‍ അവധി ലഭിക്കുന്നത്. ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച തന്നെയാണ്. നാട്ടില്‍ 12നാണ് പെരുന്നാള്‍. അതിനിടെ പെരുന്നാളിനോട് അനുബന്ധിച്ച്‌ കുവൈത്തില്‍ ആടുവില കുതിച്ചുയരുമെന്നാണ് റിപ്പോര്‍ട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed