തിരിച്ചുവരവിൽ ഗോൾ നേടാനാകാതെ മെസ്സി; എം.എൽ.എസിൽ ഇന്റർ മയാമിക്ക് സമനില
ഷീബ വിജയൻ
ലോകകപ്പിനുശേഷമുള്ള വിശ്രമം കഴിഞ്ഞ് അമേരിക്കൻ മേജർ സോക്കർ ലീഗിൽ (എം.എൽ.എസ്) ഇന്റർ മയാമിക്കായി ആദ്യ മത്സരം കളിക്കാനിറങ്ങിയ ലയണൽ മെസ്സിക്ക് നിരാശ. കൊളംബസ് ക്രൂവിനെതിരെയുള്ള ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാമത്തെ പകുതിയിൽ 53-ാം മിനിറ്റിൽ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയതെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. മത്സരത്തിൽ 16-ാം മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ മയാമിയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 34-ാം മിനിറ്റിൽ കാസെമിറോയുടെ പിഴവ് ഓൺ ഗോളിൽ കലാശിച്ചതോടെ കൊളംബസ് ഒപ്പമെത്തി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ നോഹ് അലനിലൂടെ മയാമി വീണ്ടും മുന്നിലെത്തിയെങ്കിലും 84-ാം മിനിറ്റിൽ മനോഹരമായ ഒരു ഫ്രീക്കിക്കിലൂടെ ബ്രെയ്സ് മെൻഡെസ് കൊളംബസിന് സമനില ഗോൾ നേടിക്കൊടുത്തു. ഇതോടെ മയാമിയുടെ തുടർച്ചയായ ആറ് മത്സരങ്ങളുടെ വിജയക്കുതിപ്പിന് അവസാനമായി. മറ്റ് മത്സരങ്ങളിൽ ലോസ് ആഞ്ചലസും വാൻകൂവറും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ddfsadsads

