മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം: കുറ്റം തെളിഞ്ഞാൽ രാജ്യദ്രോഹവകുപ്പ് ചുമത്തും


ഷീബ വിജയൻ

മുഖ്യമന്ത്രിയുടെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിൽ കുറ്റം തെളിഞ്ഞാൽ പ്രതികൾക്കെതിരെ രാജ്യദ്രോഹവകുപ്പ് ചുമത്തുമെന്ന് കാസർഗോഡ് ചിറ്റാരിക്കാൽ പോലീസ് വ്യക്തമാക്കി. ഈ കേസിന്റെ ഗൗരവം കണക്കിലെടുത്തുള്ള വകുപ്പുകൾ ചുമത്തിയിട്ടില്ലെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകൻ നൽകിയ പരാതിയിലാണ് പോലീസ് കാര്യങ്ങൾ വ്യക്തമാക്കിയത്. 'ഈസ്റ്റ് എളേരി' എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴി സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രം പ്രചരിപ്പിച്ചത്. വിഷയത്തിൽ രണ്ട് പേർക്കെതിരെ നിലവിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

article-image

dfdfdfxdfxd

You might also like

  • Lulu Exchange
  • Straight Forward

Most Viewed