എഐ 'സ്ലോപ്പ്' ഉള്ളടക്കങ്ങൾക്കെതിരെ നടപടിയുമായി സോഷ്യൽ മീഡിയ ഭീമന്മാർ
ഷീബ വിജയൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന നിലവാരമില്ലാത്തതും വ്യാജവുമായ ഉള്ളടക്കങ്ങൾ (AI Slop) തടയാൻ സ്നാപ്ചാറ്റ്, യൂട്യൂബ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾ കർശന നടപടികൾ ആരംഭിച്ചു. പൂർണ്ണമായും എഐ നിർമ്മിതമായ വീഡിയോകൾ സ്പോട്ട്‌ലൈറ്റ് ഫീഡിൽ ശുപാർശ ചെയ്യുന്നത് സ്നാപ്ചാറ്റ് അവസാനിപ്പിക്കുമ്പോൾ, ജനറിക് സ്വഭാവമുള്ള എഐ വീഡിയോകളിൽ നിന്നുള്ള വരുമാനം യൂട്യൂബ് തടയും. എഐ കമന്റുകളും പോസ്റ്റുകളും തിരിച്ചറിയാൻ ലിങ്ക്ഡ്ഇൻ റിപ്പോർട്ടിംഗ് ബട്ടണും പരിചയപ്പെടുത്തി.
dsdsdsdsa
dsdsdsdsa

