പാർലമെന്റ് സ്തംഭിപ്പിക്കാൻ ഉറച്ച് പ്രതിപക്ഷം: അമിത് ഷായുടെ പ്രസ്താവന വേണം


ഷീബ വിജയൻ

സിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നു. ആഭ്യന്തരമന്ത്രി വിശദീകരണം നൽകിയില്ലെങ്കിൽ സഭാ നടപടികൾ തടസ്സപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭകളിൽ പ്രതിപക്ഷ എംപിമാർ നോട്ടീസ് നൽകും. പോലീസ് നടപടിക്ക് പുറമെ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ആരോപണവും ഉയർത്തി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇതിന്റെ ഭാഗമായി പാർലമെന്റ് വളപ്പിൽ എംപിമാർ പ്രതിഷേധ മാർച്ച് നടത്തുകയും ജമ്മു കാശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യും.

article-image

asasasadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed