പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം
ഷീബ വിജയൻ
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമർപ്പിച്ച് തപാൽ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക അഞ്ചൽ കവറും പുറത്തിറക്കുന്നു. ഓഗസ്റ്റ് 10-ന് ഫോർട്ട് പോസ്റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ചിത്രമുദ്ര പ്രകാശനം ചെയ്യും. ശബരിമല, ഗുരുവായൂർ, മധൂർ സിദ്ധിവിനായക ക്ഷേത്രം എന്നിവയ്ക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള ഭഗവാന്റെ രൂപവും ഉൾപ്പെടുത്തിയുള്ള പ്രീമിയം കവറുകളും ഇതോടൊപ്പം വിൽപനയ്ക്കെത്തും.
dsdsdsadsadsfdfs

