സ്യൂതയിലേക്ക് കുടിയേറ്റക്കാരുടെ പ്രവാഹം: വ്യാജ സോഷ്യൽ മീഡിയ വീഡിയോകൾ കാരണം 77 പേർ മരിച്ചു
ഷീബ വിജയൻ
സ്പെയിനിന്റെ നിയന്ത്രണത്തിലുള്ള വടക്കനാഫ്രിക്കൻ പ്രദേശമായ സ്യൂതയിലേക്ക് കഴിഞ്ഞ ആഴ്ച പതിനായിരക്കണക്കിന് മൊറോക്കൻ കുടിയേറ്റക്കാർ ഒഴുകിയെത്തിയ സംഭവത്തിന് പിന്നിൽ സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ പ്രധാന പങ്കുവഹിച്ചതായി റിപ്പോർട്ട്. അനിയന്ത്രിതമായ കുടിയേറ്റ ശ്രമങ്ങൾക്കിടെ 77 പേർ മരിച്ചതായി സ്പാനിഷ് അധികൃതർ സ്ഥിരീകരിച്ചു. ജൂലൈ 30 മുതൽ ആയിരക്കണക്കിന് ആളുകളാണ് മെഡിറ്ററേനിയൻ കടൽ വഴി നീന്തി സ്യൂതയിലെത്താൻ ശ്രമിച്ചത്. തിരക്കിലും തിരമാലകളിലും പെട്ട് നിരവധി പേർ മരണപ്പെട്ടതോടെ മേഖലയിൽ വലിയ നയതന്ത്ര പ്രതിസന്ധി രൂപപ്പെട്ടു.
കടലിൽ വെച്ച് പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ ഉടൻ തിരിച്ചയക്കില്ലെന്ന സ്പെയിൻ സുപ്രീം കോടതിയുടെ വിധി സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതാണ് ഇതിന് കാരണം. സ്യൂതയിലെത്തുന്ന ആരെയും തിരികെ അയക്കില്ലെന്ന തരത്തിലുള്ള സന്ദേശങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചു. ഒപ്പം, അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകുന്ന പദ്ധതിയുടെ അവസാന തീയതി ജൂലൈ 30 ആണെന്ന വ്യാജവാർത്തയും പ്രചരിക്കപ്പെട്ടു. തദ്ദേശീയ മാധ്യമങ്ങളുടെ ദൃശ്യങ്ങളും ഇൻഫ്ലുവൻസർമാരുടെ വീഡിയോകളും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും ആളുകളെ ഈ അപകടകരമായ യാത്രയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.
cxdfsdfsdfs

