ജോലികിട്ടാതെ മടങ്ങി; ഇന്ത്യക്കാരനെ തേടിയെത്തിയത് കോടിയുടെ സമ്മാനം
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാരൻ കോടിപതി. വിലാസ് റിക്കാലയ്ക്കാണ് 1.5 കോടി ദിർഹം (28.4 കോടി രൂപ) സമ്മാനം ലഭിച്ചത്. ഹൈദരാബാദ് സ്വദേശിയായ റിക്കാല കർഷകനാണ്. ജോലി അന്വേഷിച്ച് യുഎഇയിൽ എത്തിയ റിക്കാല തൊഴിൽ ലഭിക്കാത്തതിനെ തുടർന്ന് 45 ദിവസങ്ങൾക്കു മുൻപ് തിരിച്ച് ഇന്ത്യയിലേക്കു പോയിരുന്നു സമ്മാനത്തുക എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നു റിക്കാല മാധ്യമങ്ങളോടു പ്രതികരിച്ചു. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിർഹം സോമാലിയൻ സ്വദേശി അഫ്ര സുലൈമാൻ അഹ്മദിനാണ്. വിലാസ് ഉൾപ്പെടെ 6 ഇന്ത്യക്കാരാണ് ഇത്തവണ വിജയികളുടെ പട്ടികയിലുള്ളത്.

