ഫിറ്റ്നസ് വീണ്ടെടുക്കാനായില്ല: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ജസ്പ്രീത് ബുംറ പുറത്തേക്ക്
ഷീബ വിജയൻ
ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുംറ പുറത്തായതായി റിപ്പോർട്ട്. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനാലാണ് താരത്തിന് വിശ്രമം അനുവദിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ നടത്തിയ പരിശോധനയിൽ താരത്തിന്റെ ഇടതുകാലിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ധൃതിപിടിച്ച് കളത്തിലിറക്കേണ്ടതില്ലെന്ന് ബോർഡ് തീരുമാനിക്കുകയായിരുന്നു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ്, ബോർഡർ-ഗവാസ്കർ ട്രോഫി എന്നിവ കണക്കിലെടുത്താണ് തീരുമാനം. ബുംറയ്ക്ക് പകരം രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ജമ്മു കശ്മീർ ഫാസ്റ്റ് ബൗളർ ആഖിബ് നബിയെ ടീമിൽ ഉൾപ്പെടുത്തിയേക്കും.
cxccvx

