കാലവര്‍ഷക്കെടുതി: 26 മരണം, നാലുപേരെ കാണാതായി, മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം; രാജേഷിന്റെ വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കും: മുഖ്യമന്ത്രി
ഷീബ വിജയൻ
സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 26 പേർ മരണപ്പെടുകയും നാല് പേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകും. പൂർണ്ണമായി തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനായി നൽകിയിരുന്ന തുക നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമായും, സ്ഥലവും വീടും നഷ്ടപ്പെട്ടവർക്കുള്ള സഹായം 12 ലക്ഷമായും ഉയർത്തി. പ്രളയജലത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ ദുരന്ത രക്ഷാപ്രവർത്തകൻ ആർ. രാജേഷിന് സംസ്ഥാന ബഹുമതികളോടെ വിട നൽകുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് സർക്കാർ വീട് നിർമ്മിച്ചു നൽകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
cvxdcsaas

