റിമാൻഡിൽ കഴിയുന്ന ശ്രീറാം സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത് അത്യാഡംബര സൗകര്യങ്ങളോടെ


തിരുവനന്തപുരം: റിമാൻഡിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയിൽ കിട്ടുന്നത് ആഡംബര സൗകര്യങ്ങൾ.  കിംസ് ആശുപത്രിയിലെ ഒമ്പതാം നിലയിലെ എസി ഡിലക്സ് റൂമിലാണ് ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോഴുള്ളത്. മുറിക്ക് പുറത്ത് പോലീസ് സുരക്ഷയുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനൊപ്പം അച്ഛനും ആശുപത്രി മുറിയിൽ ഉണ്ടായിരുന്നു. പല സമയത്തും ശ്രീറാം വെങ്കിട്ടരാമന്‍റെ വാട്സ് ആപ്പ് നമ്പറിൽ "ഓൺലൈൻ" ആണ് അതിനാൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്.
ആത്യാഡംബര സൗകര്യങ്ങളുള്ള മുറിയിലാണ് ശ്രീറാം വെങ്കിട്ടരാമൻ കഴിയുന്നത്. സാധാരണ ആശുപത്രി മുറിയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള, പത്ത് പേര്‍ക്ക് വരെ ഒരുമിച്ചിരിക്കാവുന്ന വലിയ സൗകര്യങ്ങളുള്ള മുറിയാണിത്. എന്ത് ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് ശ്രീറാം വെങ്കിട്ടരാമന് ഉള്ളതെന്ന് വ്യക്തമാക്കാൻ ആശുപത്രി അധികൃതരോ പോലീസോ തയ്യാറാകുന്നില്ല. മാത്രമല്ല ജില്ലാ മജിസ്ട്രേറ്റിന്‍റെ അനുമതിയോടെയാണ് ശ്രീറാം ആശുപത്രിയിൽ തുടരുന്നതെന്നാണ് ലഭിക്കുന്ന വിശദീകരണം.
രോഗി ആവശ്യപ്പെട്ടത് അനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നതെന്നാണ് മെഡിക്കൽ രേഖകളിൽ വ്യക്തമാക്കുന്നത്. മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാൻഡിൽ ആയിട്ടും മെഡിക്കൽ  സ്വകാര്യ ആശുപത്രിയിൽ സുഖ സൗകര്യങ്ങളോടെ ശ്രീറാം വെങ്കിട്ടരാമൻ തുടരുന്നതിന് പൊലീസിന്‍റെയും ഒത്താശയിലാണെന്ന ആക്ഷേപം ശക്തമാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed