പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു: നടപടിക്രമങ്ങൾ പാലിക്കാത്തതിനാലാണ് ഫണ്ട് ലഭ്യമാകാൻ കാലതാമസമെന്ന് സുരേഷ് ഗോപി


ഷീബ വിജയൻ

തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ വരെ ധനസഹായം അനുവദിച്ചു. നടപടിക്രമങ്ങൾ പാലിക്കാത്തതിനാലാണ് ഫണ്ട് ലഭ്യമാകാൻ കാലതാമസം നേരിട്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഭാവിയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തുക പൂർണ്ണമായി അനുവദിച്ചത്. തൃശൂരിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി ഈ കേസ് പ്രത്യേകമായി പരിഗണിച്ചാണ് കേന്ദ്രാനുമതി ലഭ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

ോ്േോ്േ്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed