നിയന്ത്രണം വിട്ട സ്പേസ് എക്സ് റോക്കറ്റ് ചന്ദ്രനിൽ പതിക്കും


ഷീബ വിജയൻ

അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റ് ഭാഗം ചന്ദ്രനിൽ ഇടിച്ചിറങ്ങാൻ ഒരുങ്ങുന്നു. ഫാൽക്കൺ 9 പേടകത്തിന്റെ അപ്പർ സ്റ്റേജ് ഘടകമാണിത്. സെക്കൻഡിൽ 2.43 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ഭാഗത്തിന് അഞ്ച് നില കെട്ടിടത്തിന്റെ വലുപ്പവും നാല് ടൺ ഭാരവുമുണ്ട്. ഈ കൂട്ടിയിടി മൂലം ഭൂമിക്ക് ഭീഷണിയില്ലെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. 2025 ജനുവരി 15-ന് രണ്ട് ലൂണാർ ലാൻഡറുകൾ വിക്ഷേപിച്ച ദൗത്യത്തിന് ശേഷമാണ് ഈ ഭാഗം ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ടത്. സൂര്യന്റെ ഗുരുത്വാകർഷണ ബലവും സൗരപ്രവർത്തനങ്ങളും കാരണം ഇത് ചന്ദ്രന്റെ ദിശയിലേക്ക് മാറുകയായിരുന്നു. ഐൻസ്റ്റൈൻ ഗർത്തത്തിന് സമീപം ഇത് പതിക്കുമ്പോൾ 20 മുതൽ 30 മീറ്റർ വരെ വ്യാസമുള്ള പുതിയ ഗർത്തം രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സംഭവം ഭൂമിയിൽ നിന്ന് നേരിട്ട് കാണാൻ കഴിയില്ലെങ്കിലും കൂട്ടിയിടിയിൽ ഉയരുന്ന പൊടിപടലങ്ങൾ തെറിച്ചു വീഴുന്നത് നിരീക്ഷിക്കാൻ നാസയുടെയും ദക്ഷിണ കൊറിയയുടെയും ഓർബിറ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഭാവിയിലെ ആർട്ടിമിസ് ദൗത്യങ്ങളുടെ സുരക്ഷയ്ക്കും ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള പഠനങ്ങൾക്ക് ഈ സംഭവം സഹായകമാകും.

article-image

csvdssddsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed