പഞ്ചാബ് കോൺഗ്രസിൽ വിഭാഗീയത: അധ്യക്ഷ പദവി രാജിവെക്കില്ലെന്ന് അമരീന്ദർ സിംഗ്
ഷീബ വിജയൻ
പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കില്ലെന്ന് അമരീന്ദർ സിംഗ് രാജാ വാറിംഗ് എംപി വ്യക്തമാക്കി. പാർട്ടി ഹൈക്കമാൻഡ് മാറ്റാൻ തീരുമാനിച്ചാലും പാർട്ടിക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനുയായികൾ വാറിംഗിനെതിരെ പ്രതിഷേധം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റവും പോസ്റ്റർ പ്രചാരണങ്ങളും പതിവാണ്.
dxsadadsads

