യുദ്ധക്കെടുതിയിൽ ഇറാൻ: ജീവിതച്ചെലവിനായി സാധനങ്ങൾ വിറ്റഴിച്ച് ജനങ്ങൾ


ഷീബ വിജയൻ

യുഎസുമായുള്ള യുദ്ധം ആറാം മാസത്തിലേക്ക് കടന്നതോടെ ഇറാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. സ്വന്തം മുടി, ഉപയോഗിച്ച വസ്ത്രങ്ങൾ, പെർഫ്യൂം കുപ്പികൾ തുടങ്ങി കൈയ്യിൽ കിട്ടുന്നതെന്തും വിറ്റും വാടകയ്ക്ക് നൽകിയും ഉപജീവനത്തിനുള്ള പണം കണ്ടെത്തുകയാണ് ജനങ്ങൾ. രാജ്യത്ത് ഒരു 'അതിജീവന സമ്പദ്‌വ്യവസ്ഥ' രൂപപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ലാപ്ടോപ്പുകൾ മണിക്കൂർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകിയാണ് പലരും അധിക വരുമാനം കണ്ടെത്തുന്നത്. പണപ്പെരുപ്പം 66 ശതമാനത്തിലെത്തുകയും റിയാലിന്റെ മൂല്യം തകരുകയും ചെയ്തതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. ഇതോടെ ഭക്ഷണസാധനങ്ങൾ പോലും ഗഡുക്കളായി വാങ്ങേണ്ട ദുരിതാവസ്ഥയിലാണ് സാധാരണക്കാർ.

article-image

dfsadsdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed