സെവ്തയിലെ അഭയാർത്ഥി പ്രവാഹം: അതിർത്തി സുരക്ഷ ശക്തമാക്കാൻ യൂറോപ്യൻ യൂണിയൻ
ഷീബ വിജയൻ
മൊറോക്കോയിൽ നിന്ന് സ്പാനിഷ് നഗരമായ സെവ്തയിലേക്ക് പതിനായിരക്കണക്കിന് അഭയാർത്ഥികൾ എത്തിയതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ അതിർത്തി സുരക്ഷ ശക്തമാക്കുന്നു. പുറം അതിർത്തികൾ സംരക്ഷിക്കാൻ കൂട്ടായ നടപടികൾ ആവശ്യമാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയിൻ വ്യക്തമാക്കി. ഇതിനായി അഞ്ചുതല കർമപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. അയൽരാജ്യങ്ങളുമായുള്ള സഹകരണം ഉറപ്പാക്കുക, ഭൗതിക തടസ്സങ്ങൾ ശക്തമാക്കുക, മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുക, മനുഷ്യക്കടത്ത് തടയുക, അനധികൃതമായി എത്തുന്നവരെ വേഗത്തിൽ തിരിച്ചയക്കുക എന്നിവയാണ് പ്രധാന തീരുമാനങ്ങൾ. അതിർത്തി കടന്നെത്തിയ 72,000 ആളുകളിൽ 70,000 പേരും മൊറോക്കോയിലേക്ക് മടങ്ങിയതായി സ്പാനിഷ് ആഭ്യന്തരമന്ത്രി അറിയിച്ചു.
essdsd

