പുറം ജോലിക്കാർക്ക് ഉച്ചവിശ്രമം നൽകുന്നില്ലെന്ന പരാതിയെ തുടർന്ന് പരിശോധന ആരംഭിച്ചു
കുവൈത്ത് സിറ്റി: ജൂൺ 1 മുതൽ ഓഗസ്റ്റ് 31വരെ പകൽ 11 മുതൽ 5 വരെയാണ് പുറംജോലിക്കാർക്ക് ഉച്ചവിശ്രമം നൽകണമെന്നാണ് നിയമം. കടുത്ത വേനലിൽ രാജ്യം ചുട്ടുപൊള്ളുന്ന ഈ സമയത്തും നിർമ്മാണമേഖലയിൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. മാൻപവർ അതോറിറ്റിയുടെയും മനുഷ്യാവകാശ സമിതിയുടെയും സംഘം നിയമലംഘകരെ കണ്ടെത്താൻ പരിശോധന തുടങ്ങി.
48ഡിഗ്രിയായിരുന്നു കുവൈത്തിലെ ഇന്നലത്തെ ഉയർന്ന താപനില. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ചകളിൽ പ്രാർഥനയോട് അനുബന്ധിച്ചുള്ള പ്രസംഗം) ദീർഘിപ്പിക്കരുതെന്ന് ഔഖാഫ് മന്ത്രാലയം പള്ളി ഇമാമുമാർക്കു നിർദേശം നൽകി. റസിഡൻഷ്യൽ മേഖലകളിലെ പള്ളികളിൽ ഖുതുബ 15 മിനിറ്റിൽ കൂടാൻ പാടില്ല. അതിർത്തി മേഖലയിലെ പള്ളികളിൽ ഖുതുബ 10 മിനിറ്റിൽ തീർക്കണം.

