വിദേശയാത്രയും സ്വർണം വാങ്ങലും ഒഴിവാക്കൂ, സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കൂ: ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ശാരിക
ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തികവളർച്ച കൂടുതൽ ശക്തമാക്കാൻ സ്വയംപര്യാപ്തതയും സ്വദേശി ഉൽപ്പന്നങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദത്തിനായുള്ള വിദേശയാത്രകൾ, വിദേശത്തുവെച്ചുള്ള വിവാഹങ്ങൾ, അനാവശ്യമായ സ്വർണം വാങ്ങൽ എന്നിവ ജനങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിക്കായി കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ എത്തിയപ്പോഴാണ് വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യം 7.8 ശതമാനം സാമ്പത്തികവളർച്ച കൈവരിച്ചതിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യ കൈവരിച്ച ഈ മുന്നേറ്റം നിലനിർത്തേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചു.
"വിനോദത്തിനുവേണ്ടിയുള്ള വിദേശയാത്രകൾ, വിദേശത്തുവെച്ചുള്ള വിവാഹങ്ങൾ, അനാവശ്യമായ സ്വർണം വാങ്ങൽ എന്നിവ ജനങ്ങൾ ഒഴിവാക്കണം. സ്വദേശി പ്രസ്ഥാനത്തിനും സ്വയംപര്യാപ്തതയ്ക്കും നമ്മൾ എത്രത്തോളം പ്രാധാന്യം നൽകുന്നുവോ അത്രത്തോളം വേഗത്തിൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ യുവതലമുറയ്ക്ക് വികസിത ഇന്ത്യയെ കാഴ്ചവയ്ക്കാൻ സാധിക്കും," പ്രധാനമന്ത്രി പറഞ്ഞു.
ആഗോള യുദ്ധങ്ങളും വിതരണശൃംഖലയിലെ തടസ്സങ്ങളും വകവെക്കാതെയാണ് ഇന്ത്യ വളരുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനവും ഉന്നയിച്ചു. രാജ്യത്ത് നിരാശയുടെ അന്തരീക്ഷം സൃഷ്ടിക്കാനും നുണകൾ പ്രചരിപ്പിക്കാനും ചില ആളുകൾ ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചു.
aa

