കേസുകൾ നെഞ്ചിലെ മെഡലുകൾ; ഹൽദ്വാനി വിവാദത്തിലെ കേസെടുക്കലിൽ പരിഹാസവുമായി രാഹുൽ ഗാന്ധി


ശാരിക

ന്യൂഡൽഹി: ഹൽദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തനിക്കെതിരെ കേസെടുത്ത നടപടിയെ പരിഹസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ എത്ര കേസുകൾ വേണമെങ്കിലും എടുത്തുകൊള്ളൂ എന്നും, അവയെല്ലാം നെഞ്ചിലണിയുന്ന മെഡലുകളായാണ് താൻ കാണുന്നതെന്നും രാഹുൽ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത രാംലീലാ മൈതാനത്തെ പരിപാടിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ചതിനെതിരെ രാഹുൽ ഗാന്ധി നേരത്തെ ശക്തമായി രംഗത്തെത്തിയിരുന്നു. ഈ സംഭവത്തെ തൊട്ടുകൂടായ്മയുടെ വ്യക്തമായ തെളിവായും ദളിത് വിരുദ്ധ നടപടിയായുമാണ് അദ്ദേഹം വിമർശിച്ചത്. രാഹുലിന്റെ ഈ പരാമർശത്തിനെതിരെ വാൽമീകി സമുദായത്തിൽപ്പെട്ട അമിത് കുമാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ചടങ്ങിന് പ്രത്യേക ജാതിയുമായോ വ്യക്തിയുമായോ ബന്ധമുണ്ടെന്നതിന് വ്യക്തമായ സ്ഥിരീകരണമില്ലാതെയാണ് രാഹുൽ ആരോപണം ഉന്നയിച്ചതെന്നാണ് പരാതിക്കാരന്റെ വാദം. അതേസമയം, ഖാർഗെയ്‌ക്കെതിരായ ജാതി അധിക്ഷേപത്തിൽ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. വിഷയം മറച്ചുവെക്കാൻ ശ്രമിക്കുന്നതിലൂടെ ബിജെപിയുടെ ഭീരുത്വമാണ് പുറത്തുവന്നിരിക്കുന്നതെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed