കണ്ണൂര്‍ സ്വദേശി ഒമാനിൽ കാറിടിച്ച് മരിച്ചു


മസ്കത്ത്: ഒമാനിലെ സലാലയില്‍ മലയാളി യുവാവ് കാറിടിച്ചുമരിച്ചു. കണ്ണൂർ‍ സ്വദേശി ജിതിൻ‍ (26) ആണ് മരിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ജിതിനെ പാഞ്ഞുവന്ന കാറിടിക്കുകയായിരുന്നു. സലാല നമ്പർ‍ അഞ്ചിലെ മസ്കത്ത് ഫാര്‍മസിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. കാറോടിച്ചിരുന്നതും മറ്റൊരു മലയാളിയായിരുന്നു. ഉടൻ‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സലാല ആശുപത്രിയിൽ‍ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ‍.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed