തമിഴ്‌നാട്ടിൽ ആവിൻ പാൽ സംഭരണവില വീണ്ടും വർധിപ്പിച്ചു; ലിറ്ററിന് 44 രൂപയായി


ശാരിക

ചെന്നൈ: തമിഴ്‌നാട്ടിൽ ആവിൻ പാൽ സംഭരണവില വീണ്ടും വർധിപ്പിച്ചതായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് അറിയിച്ചു. സംഭരണവില ലിറ്ററിന് 44 രൂപയായാണ് ഉയർത്തിയത്. കാലിതീറ്റച്ചെലവും പരിപാലനച്ചെലവും ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് സർക്കാർ ഈ തീരുമാനമെടുത്തത്.

നേരത്തെ ഓഗസ്റ്റിൽ നടന്ന ആദ്യഘട്ട വർധനയിലൂടെ സംഭരണവില 38 രൂപയിൽ നിന്ന് 41 രൂപയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്ന് രൂപ കൂടി വർധിപ്പിച്ച് 44 രൂപയിലെത്തിച്ചിരിക്കുന്നത്. വിലവർധനവ് മൂലം ആവിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ പൂർണമായും വഹിക്കും.

പ്രതിമാസം 60 കോടി രൂപയും പ്രതിവർഷം 720 കോടി രൂപയുമാണ് ഇതിലൂടെ സർക്കാരിന് അധികമായി ചെലവ് വരുന്നത്. സംസ്ഥാനത്തെ 3.16 ലക്ഷത്തിലധികം വരുന്ന പാൽ ഉത്പാദകർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed