കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; മലപ്പുറം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു


ഷീബ വിജയൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വിതച്ച് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചുള്ള മരണം. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

കടുത്ത രോഗലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗാവസ്ഥ ഗുരുതരമായതോടെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര ബാധയെ തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറം അഥവനാട് പഞ്ചായത്തിലെ ചെലൂർ ഭരണികുളത്തിൽ കുളിച്ചതിൽ നിന്നാകാം അമീബ ശരീരത്തിൽ പ്രവേശിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പ്രദേശത്ത് മുൻകരുതൽ നടപടികളും ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed