വീണയിൽ വിസ്മയമായ് അഹല്യ മീനാക്ഷിയുടെ ഇൻസ്ട്രുമെൻറൽ ആൽബം


കുവൈറ്റ് സിറ്റി : എ.ആർ റഹ്മാൻ സംഗീതത്തിന്റെ മാന്ത്രികതയ്ക്കൊപ്പം വീണയിൽ സംഗീതം തീർത്ത് കുവൈറ്റ് പ്രവാസി ലോകത്തു നിന്നും ഒരു മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. കുവൈറ്റ് സ്മാർട്ട് ഇൻഡ്യൻ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അഹല്യ മീനാക്ഷിയുടെ ഇൻസ്ട്രുമെൻറൽ ആൽബം "എന്നവളേ" സോഷ്യൽ മീഡിയാ വഴി ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

സുപ്രസിദ്ധ വീണാലാപന വിദഗ്ദൻ ഗുരു അനന്ത പത്മനാഭന്റെയും, ചിറക്കൽ കോവിലകം ശ്രീമതി സുമ സുരേഷ് വർമയുടേയും കീഴിൽ എട്ട് വയസു മുതൽ സംഗീതം അഭ്യസിക്കുന്ന അഹല്യ, ഇതിനോടകം നാട്ടിലും കുവൈറ്റിലുമായി നിരവധി പരിപാടികളിലൂടെ പ്രശസ്തയാണ്. പ്രശസ്ത മ്യൂസിക്കൽ ആൽബം സംവിധായകൻ ശ്രീ സിജോ അബ്രാഹം ചിത്രീകരണവും എഡിറ്റിംഗും നിർവ്വഹിച്ച ആൽബത്തിൽ പ്രശസ്ത നർത്തകിയും നൃത്ത അധ്യാപികയും അഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടറുമായ ശ്രീമതി സിന്ദു മധുരാജ് ചുവടുകൾ വച്ചു.

ബഹറിൻ എക്സ്ചേഞ്ച് കമ്പനി ഉദ്യോഗസ്ഥനായ ശ്രീ രവി നായർ രേഖ ദമ്പതികളുടെ മകളാണ് അഹല്യ .

You might also like

  • Straight Forward

Most Viewed